Sunday, September 17, 2006

ചില പെണ്ണുങ്ങള്‍ ....!

നാക്കിനെല്ലില്ലാ പെണ്ണു വീടിന്റെ
നാറാണക്കല്ല് തോ‍ണ്ടും
മൂക്കിനു നല്ല വീക്കു നല്‍കിയാല്‍
നാക്കിനെല്ലുണ്ടായിക്കൊള്ളും !

Thursday, September 07, 2006

കുഞ്ഞുണ്ണിക്കവിതഅഴകുള്ള പെണ്ണുങ്ങള്‍ക്കഞ്ഞൂറു മോഹം
അഴകില്ലാപെണ്ണുങ്ങള്‍ക്കായിരം മോഹം
ആണത്തമില്ലാത്തൊരാണുങ്ങള്‍ക്കയ്യയ്യോ
അറുപതിനായിരം മോഹം


-------- കുഞ്ഞുണ്ണി മാഷ് --------

കുഞ്ഞുണ്ണിക്കവിത

എത്തറ ചെറിയൊരുറുമ്പ്-അവ
നെത്തറ വലിയ കുറുമ്പ് !
എത്തറ വലിയവനേയും -അവ
നിത്തിരി വേദനയ്യാക്കും !

എത്തറ വലിയൊരു കൊമ്പന്‍ - അവ
നിത്തിരിയില്ലൊരു വമ്പ് !
എത്തറ ചെറിയവനേയും - അവ
നേറ്റികൊണ്ടു നടക്കും !


---- കുഞ്ഞുണ്ണിമാഷ്-------