Tuesday, November 27, 2007

ഒരു ടീച്ചറെ എങ്ങനെ പ്രേമിക്കാം .. ?

എങ്ങനെ പാചകം ചെയ്യാം ,
എങ്ങനെ എളുപ്പത്തില്‍ പൂന്തോട്ടമുണ്ടാക്കാം, എങ്ങനെ ഗാസ് ലാഭിക്കാം, എങ്ങനെ മുഖക്കുരു മാറ്റാം എന്നിങ്ങനെ ആവശ്യമില്ലാത്ത പലതും പലയിടത്തും സുലഭമായിക്കാണാം.പക്ഷേ എങ്ങനെ
ഒരു ടീച്ചറെ എങ്ങനെ പ്രേമിക്കാം എന്ന് ഒരെടുത്തും ഇതുവരെ ഞാന്‍ കണ്ടില്ല !.
ഒരു ടീച്ചറെ പ്രേമിക്കുന്നത് പോലെയുള്ള അപകടകരങ്ങളായ പ്രവര്‍ത്തിക്കളിലേര്‍പ്പെടുന്ന നമ്മുടെ പാവം വിദ്യാര്‍ത്ഥി സുഹ്രുത്തുകളെ സഹായിക്കാന്‍ എന്ത് കൊണ്ട് ഈ നാട്ടിലെ പ്രബുദ്ധരായ ബുദ്ധിജീവി വിഭാഗം ഉപേക്ഷ കാണിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല.

ഇരുട്ടിനെ പഴിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ , ഒരു വിളക്ക് കത്തിച്ച് വെക്കുന്നത്.അതുകൊണ്ട്

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്ന് ഞാനും ഭാസിയും കൂടി കള്ളുഷാപ്പിലിരുന്ന് ആലോചിക്കുകയും അതിന് ഒരു പരിഹാരം കണ്ടെത്തുകയും ചെയ്‌തു.1 ) സ്വന്തം ക്ലാസ്സിലെ ടീച്ചറെ പ്രേമിക്കുന്നതാണ് ഏറ്റവും ഉത്തമം.സ്വന്തം ക്ലാസ്സിലെ എല്ലാ ടീച്ചറന്മാരേയും വളച്ചു കഴിഞ്ഞ വിരുതന്‍‌മാര്‍ക്ക് അടുത്ത ക്ലാസ്സിലും ഒരു കൈ നോക്കാവുന്നതാ‍ണ്.


2)വിവാഹിതകള്‍ ,അവിവാഹിതകള്‍ എന്നുള്ള ഒരു തരം തിരിവ് പാടില്ല .ഏല്ലാവരേയും ഒരു പോലെ ഗൌനിക്കുക.പക്ഷേ ഒരു സമയം ഒരാ‍ളെ മാത്രം മതി !


3)ആളെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഓപ്പറേഷന്‍ തുടങ്ങാം.ആദ്യ പടിയായി ,ടീച്ചര്‍ പടിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ടീച്ചറെ നോക്കി കണ്ണിറുക്കി കാണിക്കാവ്വുന്നതാണ്.

ടീച്ചര്‍ എപ്പോള്‍ നിങ്ങളുടെ മുഖത്തേക്ക് നോക്കിയാലും ഒരു സൈറ്റ് കൊടുക്കുക. അന്നത്തെ ക്ലാസ്സ് കഴിയു‌മ്പോള്‍ ടീച്ചര്‍ നിങ്ങളെ വിളിക്കുകയും നാളെ വരു‌‌മ്പോള്‍ വീട്ടില്‍ നിന്ന് അച്ചനെ വിളിച്ചിട്ട് വരാന്‍ പറയുകയാണെങ്കില്‍ ആ റ്റീച്ചറെ എത്രയും പെട്ടെന്ന് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാവുന്നതാണ്.4)അസൈന്മെന്റ് ബുക്കില്‍ ലൌ ലെറ്റര്‍ വെക്കുന്നതാണ് അടുത്ത പണി.ഇക്കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം.അതുകൊണ്ട് അക്ഷരം അറിയാവുന്ന ആരെയെങ്കിലും കൊണ്ട് എഴുതിക്കുന്നതായിരുക്കും ബുദ്ധി. !ബുക്ക് തുറന്നാല്‍ ഉടന്‍ റ്റീച്ചറുടെ കണ്ണില്‍ പെടുന്ന രീതിയിലായിരിക്കണം ലെറ്റര്‍ വെക്കണ്ടത്.ഇതു വളരെ ശ്രദ്ധയോടെ ചെയ്യണ്ട ഒരു കാര്യമാകുന്നു.
അല്ലെങ്കില്‍ നിങ്ങള്‍ റ്റീച്ചര്‍ക്ക് വെക്കുന്ന ഈ “അസൈന്മെന്റ് ” നിങ്ങളുടെ സഹപാടികളുടെ ബൂക്കിലേക്ക് അബദ്ധത്തില്‍ ചെന്നെത്താനും അതു മറ്റ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും.
5)സൈറ്റടിച്ച് കാണിച്ചപ്പൊഴും,ലൌ ലെറ്റര്‍ കൊടുത്തപ്പൊഴും ടീച്ചര്‍ പ്രതികൂല നടപടികള്‍ ഒന്നും നിങ്ങള്‍ക്കെതിരെ പ്രയൊഗിച്ചില്ലെങ്കില്‍,ടീച്ചറുടെ ക്ലാസ്സുകള്‍ കട്ട് ചെയ്ത്‌ത് തുടങ്ങാം .
3-4 ദിവസം ടീച്ചറുടെ കണ്ണില്‍ പെടതെ നടക്കുക.അതു കഴിഞ്ഞ് , ടീച്ചറുടെ കണ്ണില്‍ പെടുന്ന തരത്തില്‍ നടക്കുക.( ഹെഡ് മാസ്‌റ്ററുടെ കണ്ണില്‍ പെടാതെയും )ടീച്ചര്‍ നിങ്ങളെ വിളിച്ച് “എന്താണ് ക്ലാസ്സില്‍ കയറാത്തത് “ എന്ന് ചോതിക്കുമ്പോള്‍ “എനിക്ക് ടീച്ചറുടെ ക്ലാസ്സില്‍ ഇരുക്കുമ്പോള്‍ ഏകാഗ്രത കിട്ടുന്നില്ല് .പടിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല ,” എന്നുള്ള ഡയലോഗുകള്‍ അടിക്കാവുന്നതാണ്.


പയലുകളെ... ,, ആദ്യ, ഇതൊക്കെ പയറ്റി നോക്കുക . അതിന്റെ റെസ്‌പോണ്‍സ് എങ്ങനെയുണ്ടെന്ന് നോക്കുക .വിവരങ്ങള്‍ അപ്പപ്പോള്‍ എന്നെ അറിയിക്കുക .ബാക്കി വഴിയേ ഞാന്‍ പറഞ്ഞു തരാം .

ബാക്കി എന്താണ് ചെയ്യണ്ടത് എന്നുള്ള കാര്യത്തില്‍ ഞാനും ഇപ്പോള്‍ ഒരു ആശയകുഴപ്പത്തിലാണ്.

(റോസ് മേരി ടീച്ചറിന്റെ ഭര്‍ത്താവ് അടുത്ത ആഴ്ച്ച മിലിട്ടറിയില്‍ നിന്നും ലീവിന് വരുന്നതിനാല്‍ ഞാന്‍ പാറായിക്കുളത്തുള്ള വല്യമ്മച്ചിയ്യുടെ വീട്ടിലേക്ക് പോകുകയാണ്.അതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഈ പംക്തി തുടരുന്നതല്ല.)


Thursday, November 22, 2007

ഇതൊന്നും എനിക്ക് പ്രശ്‌നമല്ലന്ന് ഞാന്‍ ഇതാ ഉറക്കെ പ്രഖ്യാപിക്കുന്നു.......

എന്നെക്കുറിച്ച് ശരിക്കും അറിയാത്ത ഏതോ പൈതങ്ങള്‍ അറിവില്ലതെ എന്റെ കഴിഞ്ഞ പോസ്റ്റില്‍ എന്നെ ഭീഷണിപെടുത്താന്‍ വേണ്ടി പേരില്ലാതെ കമന്റിട്ടിരിക്കുന്നു.


ഇതൊന്നും എനിക്ക് പ്രശ്‌നമല്ലന്ന് ഞാന്‍ ഇതാ ഉറക്കെ പ്രഖ്യാപിക്കുന്നു.......


(കണ്ണന്‍ മുതലാളി കീ ജയ് ! ,കണ്ണന്‍ മുതലാളി കീ ജയ് ,കണ്ണന്‍ മുതലാളി കീ ജയ് ........ )


ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വാ‍ടാ എമ്പോക്കികളെ......... അപ്പൊ കാണിച്ച്തരാം നിന്നെയൊക്കെ.....കൂട്ടത്തില്‍ ഒരുത്തന്‍ ഭാസിയെപറ്റി അനേഷ്വിച്ചിരിക്കുന്നു.

ഇതു വരെ രഹസ്യമാക്കിവെച്ചിരുന്ന ആ കാര്യം ഞാന്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഇനിയെനിക്ക് ഒന്നും നോക്കനില്ല .എല്ലാവരോടും തുറന്ന യു‌ത്ഥത്തിന് ഞാന്‍ തയാര്‍കഴിഞ്ഞയാഴ്ച്ച ഞാനും ഭാസിയും കൂടി കൊച്ചമ്മണിയുടെ ഇളയ മോനായ മ‌മ്മൂട്ടി യെ കരാട്ടേ പടിപ്പിക്കാന്‍ ചേര്‍ക്കാന്‍ വേണ്ടി ചൈനയില്‍ ഒന്നു പോയിരുന്നു.അവിടെ ചെന്നപ്പോള്‍ ജാക്കിച്ചാന് ഒരേ നിര്‍ബന്ധം , ഞങ്ങള്‍ അങേരുടെ കൂടെ വൈന്‍ കഴിക്കണമെന്ന് !. വേണ്ടാ ,, വേണ്ടാ എന്ന് കുറെ പറഞ്ഞെങ്കിലും ഈ പഹയന്‍ വിടുന്നില്ല .പിന്നെ ഞാനും വിചാരിച്ചു , ചെറുക്കന്റെ ആഗ്രഹമല്ലേ നടക്കട്ടേ എന്ന് .


ഞങ്ങള്‍ എല്ലാം കൂടി അവിടെ നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കരിമ്പുലി !

ജാക്കിച്ചാന്‍ ഉള്‍പ്പെടെ എല്ലാവരും പേടിച്ച് പുറകോട്ട് മാറി .

പക്ഷേ ഭാസി , അവന്‍ വിടുമോ... ??? അവനാരാ മോന്‍... ?

ജാക്കിച്ചാന്‍ പോലും നിലവ്വിളിച്ചു .

“പൊന്നു ഭാസി നീ പോകല്ലേ ... അതു ബയങ്കരനായ പുലിയാണ്.നീ വിചാരിക്കുന്നത് പോലെ ചില്ലറക്കാര്യമല്ല .”

ഭാസി പുലിയുടെ അടുത്തോട്ട് ചെന്ന് ഒരു ചിക്കും ഒരു പാണ്ടും ... !

കഴിഞ്ഞു , ഞങ്ങള്‍ നോക്കുമ്പോള്‍ പുലിയ്യുടെ തലയൊരടുത്ത് .

വാല്‍ ഒരെടുത്ത് , കാല്‍ നാലും നാലെടുത്ത് !

ഞാങ്ങള്‍ ഭാശിയെ നോക്കുമ്പോളോ.... അവന്‍ പുലിയുടെ കിഡ്‌ണിയില്‍ നിന്നും രണ്ട് സ്‌റ്റോണ്‍ വേര്‍തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. !

ഇതു കണ്ട ഉടനേ തന്നെ ജാക്കിച്ചാന്‍ ഭാസിക്ക് ഒരു അവാര്‍ഡ് അവിടെ വെച്ച് തന്നെ കൊടുത്തു.

സത്യം !

അങ്ങെര്‍ ആരംഭിക്കുന്ന ചൈനാ കളരിയില്‍ ഭാസി തന്നെ മെയിന്‍ ഇന്‍സ്‌ട്രക്‍ടറാവണമെന്ന് ഒരേ നിര്‍ബന്ധം !

അവസാനം സമ്മതിക്കേണ്ടി വന്നു. പയ്യന്റെ ആഗ്രഹമല്ലേ... ????

അതിനാല്‍ നട്ടെല്ല് വേണമെന്ന് ആഗ്രഹമുള്ള എല്ലാ പൈതങ്ങളും ദയവായി എന്നൊട് വഴക്കിന് വരാതിരിക്കുക.

ഭാസി അടുത്തയാഴ്ച തിരിചെത്തും , ജാഗ്രത !!!


Tuesday, November 13, 2007

ഒരു ബ്ലോഗ് കച്ചവടം

സമയം എത്ര വിലപ്പെട്ടതാണന്നുള്ള കാര്യം മനസിലാക്കാതെ വെറുതേ ബ്ലോഗ് വായിച്ച്കൊണ്ടിരിക്കുന്ന വിവരദോക്ഷികളേ.........

എന്നെയൊന്ന് പരിചയപ്പെടുത്താം.
ഞാന്‍ ഒരു പാവം മുതലാളി..
പാരമ്പര്യമായി കിട്ടിയ കുറേ പണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഒരു പാവം.

ഒരു ബ്ലോഗ് തുടങ്ങി എന്റെ മഹത്തയ ആശയങ്ങള്‍ ഒന്നുമറിയാത്ത ഈ ലോകത്തിന് പകര്‍ന്ന് കൊടുക്കാന്‍ എന്നോട് പറഞ്ഞത് എന്റെ ഒരു ശിഷ്യനായ കടപ്പുറം കുമാര്‍ ആണ് .

പണം ഒരുപാടുണ്ടായതിനാല്‍ പുതിയത് തൊടങ്ങാനൊന്നും മെനക്കെട്ടില്ല .
പത്രത്തില്‍ ഒരു പരസ്യം ചെയ്തുകളഞ്ഞു.

എന്തൊരു റെസ്‌പോണ്‍സ് !
എല്ലാം പോസിറ്റീവ് !

എന്റെ ശിഷ്യ ഗണങ്ങളും ഞാനും കൂടി കുറെ ഗുണിക്കലും ഹരിക്കലും എല്ലാം നടത്തി അവസാനം മലയാളരാജ്യം ഏറ്റെടുക്കന്‍ തീരുമാനിച്ചു.

ഇതിനു മുന്‍പ് ഇതില്‍ എഴുതിയിരുന്നത് ഷൈജു എന്ന പേരുള്ള ഒരു അര വട്ടനായിരുന്നു.
വാങ്ങുന്നതിന് മുന്‍പ്പ് ഞാന്‍ ഈ സാധനം ഒന്നു വായിച്ച് നോക്കി.

എന്താ കഥ ! .ഈ പഹയന്‍ എന്തെല്ലാമോ എഴുതിപിടിപ്പിച്ചിരിക്കുന്നു.

ഒന്ന് അവന്റെ സ്വന്തം കഥ തന്നെയാണന്നാണ് തോന്നുന്നത് .ദുബായിക്കഥ പോലും !
പിന്നൊന്ന് അവന്റെ ചീറ്റിപ്പോയ പ്രേമത്തെകുറിച്ചും. എന്നിട്ട് സമ്മാനപദ്ധതിയും നടത്തുന്നുണ്ടത്രേ !


പിന്നീടുള്ളതൊന്നും ഞാന്‍ വായിക്കാന്‍ മെനക്കെട്ടില്ല .

ഈ വിവരദോഷിയുമായി ഫോണില്‍ ബന്ധപ്പെട്ടു .കച്ചവടം ഉറപ്പിച്ചു .
(മേല്‍ പറഞ്ഞ നിരുപണങ്ങള്‍ നടത്താണുള്ള അവകാശം കൂടി എന്നില്‍ നിഷിപ്‌തമായിരിക്കുന്ന രീതിയിലായിരുന്നു കരാര്‍)

രെജിസ്‌‌ട്രേഷന്‍ ദിവസം ഈ മഹാന്‍ കാല് മാറി കളഞ്ഞു .അവന് നേരുത്തേ പറഞ്ഞ തുക പോരത്രെ ! എന്താ ചെയ്യുക .അവസാനം അവന്‍ ചോദിച്ച പണം പുളിങ്കുരു വാരിയെറിയുന്നത് പോലെ ഏറിഞ്ഞു കൊടുത്ത് സംഭവം നടത്തി.

മുതലാളി ഒന്നു കൊണ്ടും പേടിക്കണ്ട ,എല്ലാം ഞാനേറ്റു എന്നു പറഞ്ഞ് എന്നെ ഈ രം‌ഗത്തേക്ക് ഇറക്കിയ എന്റെ പ്രഥമ ശിഷ്യന്‍ ഭാസിയോട് ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.

ബാക്കിയെല്ലാം വഴിയേ.....

Wednesday, October 31, 2007

ഒരു കള്ള ദുബായിക്കഥ.

സുകുമാരന്‍ പടിക്കുന്ന സമയത്ത് തന്നെ എല്ലാ ടീച്ചറന്‍‌മാരുടേയും പ്രിയപ്പെട്ട വിദ്യാര്‍ത്ഥി ആയിരുന്നു.പടിക്കാന്‍ ഏറ്റവും മിടുക്കന്‍.എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് .
പക്ഷേ , അവന്റേയുള്ളിന്റെ ഉള്ളില്‍ ഒരു കള്ളന്‍ ഒളിഞ്ഞിരിക്കുന്നുണ്ടന്ന് ആരും തിരിച്ചറിഞ്ഞില്ല .


ആറാം ക്ലാസ്സിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് അവനായിരുന്നു.അവാര്‍ഡ് വിതരണം ചെയ്യുന്നതിന്റേ തലേ ദിവസം ഹെഡ്‌മാസ്‌റ്റര്‍ അവനോടുള്ള പ്രത്യക വാത്സല്യം കൊണ്ട് ട്രോഫി അവനെ കാണിച്ച് കൊടുത്തു.പിറ്റേ ദിവസം സ്‌കൂള്‍ അസ്സംബ്ലിയില്‍ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി നോക്കിയപ്പോള്‍ ട്രോഫി കാണാനില്ല. ! സമ്മാനം വിതരണം ചെയ്യുന്നതിന്റെ തലേ ദിവസം തന്നെ സുരക്ഷിതമായി സുകുമാരന്‍ ട്രോഫി വീട്ടിലെത്തിച്ചിരുന്നു. !


ആറ് വര്‍ഷത്തിന് ശേഷം ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ അച്ചനെ സ്വീകരിക്കാന്‍ സുകുമാരന്‍ എയര്‍പ്പോര്‍ട്ടിലേക്ക് പോയത് അമ്മയുടെയും അമ്മാവന്റേയും കൂടെ കാറിലാണ്.ഒരു മണിക്കൂര്‍ യാത്ര ചെയ്ത് വീട്ടിലേക്ക് എത്തി കാറുകാരന് പണം കൊടുക്കാന്‍ വേണ്ടി പേഴ്‌സ് എടുക്കാന്‍ ശ്രമിച്ച സോനുവിന്റെ അച്ചന്‍ പേഴ്സ് പോക്കറ്റടിച്ചതറിഞ്ഞ് ഞെട്ടി നിന്നപ്പോള്‍ സുകുമാരന്‍ മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് നമുക്കെന്ത് കാര്യം എന്ന ഭാവത്തില്‍ മാറി നിന്നു.


ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോല്‍ അച്ചന്‍ അവനോട് ചോദിച്ചു.

“മകനേ നിനക്ക് ആരാകാനാ ആഗ്രഹം..?”

“എനിക്ക് ......”

“എനിക്ക്.... ?”

“എനിക്ക് ..”

“പറ ..ആരാകാനാ എന്റെ മോന് ആഗ്രഹം.. ? ഡോക്ടറാവനോ.. ?”

“വേണ്ട ..”

“പിന്നേ.. ? എന്‍‌ജിനിയര്‍ ആകണൊ ?”

“ങൂ ഹും”

“പിന്നേ .. ? കളക്‍ടര്‍.. ?”

“ങൂ ഹും”

“പൈലറ്റ്... ?”

“ങൂ ഹും”

“പിന്നെ ആരാകാനാ മോന് ആഗ്രഹം... ?”രണ്ടു നിമിഷത്തെ ഇടവേളക്ക് ശേഷം സുകുമാരന്‍ മൊഴിഞ്ഞു...

“എനിക്ക് പോക്കറ്റടിക്കാരനായാല്‍ മതി ! ”അച്ചന്‍ ഞെട്ടിയില്ല.ഉടനേ അമ്മയെ വിളിച്ചു ..“പ്രിയേ നീ എന്നൊട് ക്ഷമിക്കു .. , ഇതു വരേ എനിക്ക് സംശയം ഉണ്ടായിരുന്നു നീ എന്നെ വഞ്ചിക്കുകയായിരുന്നെന്ന് .”

ഭാര്യ ഞെട്ടി . “എന്താ ..എന്താ കാര്യം.. ?”

“ഞാന്‍ കരുതിയത് ഇവന്‍ എന്റെ മകനല്ല , മറിച്ച് നിന്നെ ഹിന്ദി ട്യൂഷന്‍ പടിപ്പിക്കാന്‍ വന്ന കുമാരന്‍ നായരുടേതാണ് എന്നാണ് .”
"ങ്‌ഹേ.. ?"
“ഇപ്പോള്‍ എനിക്ക് ഉറപ്പായി ഇവന്‍ എന്റെ പുത്രന്‍ തന്നെയാണന്ന് ..”

വീണ്ടും കുറച്ച്നേരത്തെ നിശബ്ദദക്ക് ശേഷം അച്ചന്‍ പറഞ്ഞു..
“നാളെ തന്നെ ഇവന്റെ ടീസി വാങ്ങിച്ചോ... ”
“അതെന്താ...???”
“കടത്തില്‍ മുങ്ങികൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ നിന്ന് ഇവന്റെ കഴിവുകള്‍ മുരടിക്കും. സമ്പന്നമായ നാട്ടില്‍ മാത്രമേ ഇവന് അവസരങ്ങള്‍ കിട്ടു. ഇവന്റെ പ്രവര്‍ത്തന മേഖല ഗള്‍ഫാണ്..അതിനാല്‍ ഞാന്‍ തിരിച്ച്പോകുമ്പോള്‍ ഇവനേയും കൊണ്ട് പോകുന്നു.‍”

അങ്ങനെ സുകുമാരന്‍ അവന്റെ അച്ചന്റെ തൊഴില്‍‍രംങ്ങത്തേക്ക് കാലു കുത്തി.

ശേഷം ........ ചരിത്രം.....

ദുബായി ജയിലില്‍ ഇപ്പോള്‍ സുകുമാരന് പ്രത്യേകം സെല്‍ ഉണ്ടെന്നണത്രേ ഇപ്പോഴത്തെ വാര്‍ത്ത.


Saturday, October 27, 2007

ഒരു കടങ്കഥ !
ഇതാ ഒരു കടങ്കഥ !


നഷ്ടപെട്ടുവെന്ന് കരുതിയ ഒരു നാണയം !
വിലപ്പെട്ട ഒരു നാണയം ഒരിക്കല്‍ എന്റെ കൈയ്യില്‍ നിന്നും നഷ്ടപെട്ടു.
നാണയം എന്നെ തേടി വരും എന്ന് ഞാന്‍ കരുതി .
പക്ഷേ .......................................................................
നാണയവും ഇതേ സമയം ഞാന്‍ ചിന്തിച്ചത് പോലെ തന്നെ ചിന്തിച്ചു.
നാണയം എന്നെ തേടി വന്നില്ല . ഞാന്‍ തേടി വരും എന്ന് കരുതിയിരുന്നു.
ഒരു ദിവസം ഞാന്‍ അറിഞ്ഞു നാണയത്തിന് പുതിയ ഒരു ഉടമസ്തന്‍ വരാന്‍ പോകുന്നുവെന്ന് !
ഉടനെ ഞാന്‍ നാണയം വീണ്ടെടുക്കാന്‍ ശ്രമിച്ചു‍ . പക്ഷെ വൈകിപ്പൊയിരുന്നു.
നാണയത്തിന് അപ്പൊഴേക്കും റിസര്‍വ്വ് ബാങ്കില്‍ നിന്നും വിളി വന്നിരുന്നു .
പോകാതിരിക്കാന്‍ കഴിയില്ല.
എന്താ ചെയ്യുക ........

ഒരു വേദന അവശേഷിപ്പിച്ച് നാണയം യാത്രയായി..................................................................................................ആ‍രാണ് ഇതിന്റെ ഉത്തരം കണ്ടു പിടിക്കുന്നത്.........?????????

ഒരു സമ്മാനം ഉറപ്പായും തരും... !

Tuesday, October 16, 2007

ഒരു ശനിയാഴ്ച്ച പത്രം !


ശനിയാഴചയായതിനാല്‍ എഴുന്നേറ്റതു തന്നെ വളരെ വൈകിയാണ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചതു ഉച്ചക്കു 1 മണിയോട് അടുപ്പിച്ചണ്. പുട്ട് പോലെ ഒരു സാധനം ഉണ്ടാക്കി കഴിച്ചതിന് ശേഷം സുസ്മിതേട്ടനോടൊപ്പം യാത്ര ആരംഭിച്ചു. ആ‍ദ്യം പോയത് മധുവേട്ടന്റെ വീട്ടിലേക്കണ്. അവിടെ എത്തിയപ്പോള്‍ മധുവേട്ടന്‍ സമീപത്തു തന്നെയുള്ള മനോജേട്ടന്റെ വീട്ടിലാണ്. ഞങ്ങള്‍ ചെല്ലുമ്പോല്‍ അവര്‍ പാല്‍ക്കഞി ഉണ്ടാക്കുകയായിരുന്നു.പാല്‍ക്കഞ്ഞി ഉണ്ടാക്കാന്‍ അറിയാവുന്നതു കൊണ്ടല്ല , മറിച്ച് ,ഒരാഴ്ചയ്യായുള്ള പാല്‍ ചിലവാക്കാന്‍ വേണ്ടിയാണ്.(മധുവേട്ടന്‍ ശരിക്കും നല്ല ഒരു പാചകവിദ്ഗ്ധന്‍ ആണ് !) പാ‍ല്‍കഞ്ഞി കുടിക്കാനുള്ള അവരുടെ ക്ഷണം ഞങ്ങള്‍ നിരസിച്ചു. അവിടെ നിന്നും പിന്നീട് പോയത് വര്‍ക്ക്ഷോപ്പിലേക്കാണ്.സുസ്മിതേട്ടന്റെ വണ്ടി ശരിയാക്കണാമായിരുന്നു. ഇന്നത്തെ യാത്രയുടെ പ്രധാന ലക്ഷ്യം അതു തന്നെയാണ്. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്യണ്ടി വന്നു വര്‍ക്ക്ഷോപ്പിലെത്താന്‍. മദ്രാസ് നഗരത്തിലെ തിരക്കേറിയ ഒരു റോഡില്‍ നിന്നും പെട്ടെന്ന് ഞങ്ങള്‍ ഒരു ഇടുങ്ങിയ ഒരു റോഡിലേക്ക് കയറി.
കഷ്ടിച്ച് ഒരു ലോറിക്ക് മാത്രം കടന്നു പോകാന്‍ കഴിയുന്ന ഒരു റോഡായിരുന്നു അത്. ആ റോഡില്‍ ആകെ ഉണ്ടായിരുന്നത് ഞങ്ങള്‍ക്ക് പോകണ്ട വര്‍ക്ക്ഷോപ്പും അതിനോട് ചേര്‍ന്നുള്ള മറ്റൊരു കടയുമായിരുന്നു.മോട്ടര്‍ വൈന്റിങ്ങാണ് അവിടെ ചെയ്യുന്നത്.അഹമ്മദ് എന്ന് പേരുള്ള വര്‍ക്ക്ഷോപ്പുകാരന്‍ പുഞ്ചിരിയോട് കൂടി ഞങ്ങളെ സ്വീകരിച്ചു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അഹമ്മദ് പണിയാരംഭിച്ചു. ഞാനും സുസ്മിതേട്ടനും രണ്ടു സ്റ്റൂളുകളിലായി ഇരിപ്പുറപ്പിച്ചു.പാചകം ചെയ്യുന്ന മുനിയമ്മ


അഹമ്മദിന്റെ കടയുടെ എതിര്‍വശത്ത് റോഡിനോട് ചേര്‍ന്ന് തന്നെ കുറേ വീടുകള്‍ ഉണ്ട്.റോഡിന്റെ ഒരു ഭാഗം കൈയ്യേറി വീട് വെച്ചിരിക്കുകയാണ്. അത്തരം വീടുകള്‍ ഞാ‍ന്‍ ആദ്യമായാണ് കാണുന്നത്.പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ടാണ് മിക്ക വീടുകളുടേയും നിര്‍മാണം.എല്ലാ വീടുകള്‍കും മുന്നില്‍ ചാക്കു കട്ടില്‍ ചരിച്ച് വെച്ചിരിക്കുന്നു .രാത്രിയാകുമ്പോള്‍ അവര്‍ അത് റോഡില്‍ തന്നെ നിവര്‍ത്തിയിട്ട് കിടക്കും എന്ന് ഞാന്‍ ഊഹിച്ചു .അഹമ്മദ് ഗംഭീരമായി പണിയെടുക്കുകയാണ്. സുസ്മിതേട്ടന്റെ ശ്രദ്ധയും അവിടെ തന്നെ.തൊട്ടടുത്തുള്ള കടയില്‍ നിന്നും ഒരാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു .ഹിന്ദി എനിക്കു വശമില്ലാത്ത ഭാഷയായതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല.കുറച്ചു സമയത്തിനു ശേഷം ഒരു സ്തീ (നമുക്കവളെ മുനിയമ്മയെന്ന് വിളിക്കാം) അഹമ്മദിന്റെ കടയുടെ എതീര്‍വശത്തുള്ള വീട്ടില്‍ നിന്നും ഇറങ്ങി വന്ന്റോഡിന്റെ ഒരു വശത്തിരുന്ന് മീന്‍ വെട്ടാന്‍ തുടങ്ങി.എന്ത് മീന്‍ ആണെന്ന് ഊഹിക്കാന്‍ ഞാ‍ന്‍ ഒരു സ്രമം നടത്തിയെങ്കിലും അതിനെനിക്കു സാധിച്ചില്ല.അതിനിടയില്‍ മറ്റൊരു സ്ത്രീ കൂടി മുനിയമ്മയൊടൊപ്പം വന്നിരുന്നു. രണ്ടു പേരും കൂടി തമിഴില്‍ സംസാരിക്കാന്‍ തുടങ്ങി .അവ്യക്തമായ തമിഴിലായതിനാല്‍എനിക്ക് ഒന്നും മനസിലായില്ല.ഒരു ബാലന്‍ ഇടക്കിടെ ഓടി വരുന്നുണ്ട് .മുനിയമ്മയപ്പോലെ കരുത്ത നിറം തന്നെയാണു ബാലനും. അവനെ കണ്ടപ്പോള്‍ തന്നെ അവന് ഏറ്റവും യോജിക്കുന്ന പേര് കറുപ്പയ്യന്‍ എന്ന് ആണെന്ന് ഞാന്‍ ഊഹിച്ചു. കറുപ്പയ്യന് ഏകദേശം 5 വയസ്സ് പ്രായം ഉണ്ടാകും.
ഞാന്‍ വീണ്ടും അഹമ്മദിന്റെ പണിയിലേക്ക് പോയി. കുറച്ചു സമയത്തിനു ശേഷം മുനിയമ്മ വീട്ടിനുള്ളില്‍ നിന്നും ഒരു മൊബൈല്‍ അടുപ്പ് എടുത്തു കൊണ്ടു വന്നു. ഒരു പരന്ന ചീനിചട്ടി അതിനുമുകളില്‍ വെച്ചു .അടുപ്പില്‍ തീ കത്തിച്ചു. പ്ലാസ്റ്റീക്ക് കവറില്‍ സൂക്ഷിച്ചിരിക്കുന്ന എണ്ണ അതിനു മുകളിലേക്ക് ഒഴിച്ച് , മുളക് പൊടിയെല്ലാം തേച്ച് വെച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ അതിലേക്ക് ഇട്ടു തുടങ്ങി.ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊരിച്ചമീനിന്റെ ഗന്ധം അവിടെയെല്ലാം വ്യാപിച്ചു. പക്ഷേ സമീപത്തുള്ള മാലിന്യശേഖരത്തില്‍ നിന്നും വരുന്ന ദുര്‍ഗന്ധം ഇതുമാ‍യി ചേര്‍ന്ന് മറ്റൊരു ഗന്ധമായി മാറി .ഇതിനിടയില്‍ മുനിയമ്മയിടെ ഭര്‍ത്താ‍വ് സ്ഥലത്തെത്തി . അടുപ്പിന്റെ അടുത്തുതന്നെ ഇരുന്ന് മുനിയമ്മയോട് ശ്ര്യംഖരിക്കാന്‍ തുടങ്ങി. ആദ്യത്തെ തവണ പൊരിച്ച മീന്‍ മുനിയമ്മ ഒരു പാത്രത്തിലേക്ക് മാറ്റിയതും സ് നേഹവാനായ ഭര്‍ത്തവ് ഒരു കഷ്ണം മീന്‍ ഏടുക്കാന്‍ ശ്രമിക്കുകയും
മുനിയമ്മ പെട്ടെന്ന് പെണ്‍ പുലിയെ പ്പോലെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും മീന്‍ തട്ടിപ്പറിക്കുകയും മീന്‍ വെച്ചിരിക്കുന്ന പാത്രം ,സ് നേഹനിധിക്ക് എടുക്കാന്‍ കഴിയാത്തത്ര അകലത്തില്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റി വെക്കുകയ ചെയ് തു.


സ് നേഹനിധി ചാടിയെഴുനേറ്റ് മുനിയമ്മക്ക് ഒരു ചവിട്ട് കൊടുത്തിട്ട് മറ്റെവിടേക്കൊ പോയി.
സമയം വളരെ വേണ്ടി വന്നു വണ്ടിയുടെ പണി തീരാന്‍ .ആറു മണി കഴിഞ്ഞപ്പോളേക്ക് കൊതുകുകള്‍ മൂളിപ്പറക്കാന്‍ തുടങ്ങി.ഇതിനിടയില്‍ ഒരു തള്ള് വണ്ടിയില്‍ ഒരു വ്ര്യുദ്ധന്‍ കപ്പലണ്ടിയും കപ്പയുമായി അതിലേ വന്നു.കറുപ്പയ്യന്‍ ഉടനേ കപ്പ വേണമെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി. ആരും തന്റെ കരച്ചില്‍ കാര്യമായെടുക്കത്തത് കാരണം കറുപ്പയ്യന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിചെല്ലുകയും അവിടെ നിന്ന്
കരയുകയും ചെയ്തു.വയസ്സനായ കച്ചവടക്കാരന്‍ സഹികെട്ട് ഒരു കപ്പലണ്ടി എടുത്ത് കറുപ്പയ്യന് കൊടുത്തു .പക്ഷേ കറുപ്പയ്യന്‍ ..പ്പാ ..., ...പ്പാ,,,, എന്ന് അവ്യക്ത്മായി കരഞ്ഞു കൊണ്ട് അത് തിരികെ വണ്ടിയില്‍ ഇടുകയും കപ്പ കൂട്ടിയിട്ടിരിക്കുന്ന വണ്ടിയുടെ മറ്റേ ഭാഗത്തേക്ക് കൈ ചൂണ്ടി
കാണിക്കുകയും ചെയ്തു.കച്ചവടക്കാരന വീണ്ടും രണ്ടു മൂന്ന് കപ്പലണ്ടി ഒരുമിച്ച് എടുത്ത് കറുപ്പയ്യന്റെ കൈയില്‍ വെച്ചുകൊടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അവന്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല.‍ ഇതിനിടയില്‍ മുനിയമ്മയുടെ ഭര്‍ത്താവ് രംഗത്തെത്തുകയും വണ്ടിയില്ലുള്ള കപ്പ തിരഞ്ഞ് നോക്കാന്‍ ആരംഭിച്ചുഎന്നാല്‍ കുറച്ചു നേരം തിരഞിട്ട് “ഇനി പോയിക്കോളു ” എന്ന ഭാവത്തില്‍ വണ്ടിയുടേ അടുത്തു നിന്നും മാറി നിന്നു.
വയസ്സനായ കച്ചവടക്കാരന്‍ തള്ളു വണ്ടിയുമായി സ്ഥലം വിട്ടു. പക്ഷേ പോകുന്നതിന് മുന്‍പു അയാള്‍ കറുപ്പയ്യന് സാമാന്യം വലിപ്പമുള്ള ഒരു കഷ്ണം കപ്പ കൊടുത്ത് അവന്റെ കരച്ചില്‍ അടക്കിയിരുന്നു.സമയം സന്ധ്യയായി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഞങ്ങള്‍ അഹമ്മദിനോട് യാത്ര പറഞ്ഞ് ഇറങ്ങി.“ എളുപ്പം വീട്ടിലെത്താവുന്ന ,തിരക്കില്ലാത്ത വഴിയിലൂടെ പോകണമോ അതോ തിരക്കുള്ള വഴിയിലൂടെ പോകണമോ “ എന്ന് സുസ്മിതേട്ടന്‍ എന്നോട് ചോദിച്ചു.വീട്ടിലെത്തിയിട്ട് അത്യാവശമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ രണ്ടാമത്തെ വഴി മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അഡയാറില്‍ എത്തി.പ്രവീണിന് വേണ്ടി മെമ്മറികാര്‍ഡ് വാങ്ങാന്‍ അവിടെ കുറേ കടകളില്‍ കയറിയിറങ്ങി .ഒടുവില്‍ 9 മണിയോടെ ഞങ്ങള്‍ അഡയാറിലുള്ള ഒരു കടയില്‍ നിന്നും സാധനം വാങ്ങി.


ഒടുവില്‍ ഒരു മണിക്കൂര്‍ ചെന്നൈ നഗരത്തിലെ ട്രാഫിക്കില്‍ നട്ടം തിരിഞ്ഞതിന് ശേഷം 10 മണിയോടെ സ് നേഹ സദനത്തില്‍ തിരിച്ചെത്തി.അങ്ങനെ ഒരു ശനിയാഴ്ച്ച അവിടെ കഴിഞ്ഞു.


Friday, October 12, 2007

പവിത്രേട്ടനും കത്തുന്ന ജീവിതവും


വളരെ നാളുകള്‍ക്കു ശേഷമാണ് വീണ്ടും ഒരു പോസ്റ്റ് ചെയ്യുന്നത്.
ഏകദേശം ഒരു വര്‍ഷത്തോളമായി ഏന്നു തോനുന്നു.

പവിത്രേട്ടനെ കുറിച്ചല്ലാതെ വേറേ എന്ത് എഴുതാന്‍ ?

പവിത്രേട്ടെന്റെ ഒരു പുസ്തകം ‘കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍ ” , വളരെ യാദ്രുശ്ചികമായിട്ടാണു ഞാന്‍ കണ്ടത്. ലൈബ്രേറിയന്റെ എഴുത്തുമേശക്കു മുകളില്‍ കുറെ പുസ്തകങ്ങളുടെ കൂടെ ഇരിക്കുന്നു.
വ്യത്യസ്തമായ പേരു കണ്ടുകൊണ്ടാണ് എടുത്തത്. വായിച്ചു തുടങ്ങിയപ്പോഴാണ് പവിത്രന്‍ തീക്കുനി എന്ന മനുഷ്യന്റെ കത്തുന്ന ജീവിതം തന്നെയാണ് അതു എന്ന് മനസിലായത്.


ചുട്ടുപൊള്ളിയ ബാല്യത്തിലും കുടുംബസ്തനായതിനു ശേഷവും നേരിട്ട തിക്താനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്ന എഴുത്തുകാരന്‍ മനസാക്ഷിയുള്ള വായനക്കാരന്റെ മനസ്സില്‍ എന്നും ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. (ഒരു പൊള്ളുന്ന ഓര്‍മ്മയായി ! )

മലയാള സാഹിത്ത്യത്തിലെ മുടിചൂടാമന്നന്മാരെന്നു സ്വയം അഹങ്കരിക്കുന്നവര്‍ക്കു മുന്നില്‍ വിശ്വസാഹിത്യങ്ങള് വായിക്കാത്ത , സ്വന്തം ഭാര്യ നിരക്ഷരയണെന്നു തുറന്നു സമ്മതിക്കുന്ന ,അന്നന്നത്തെ അന്നത്തിനു വേണ്ടി മീന്‍ വില്‍ക്കുന്ന , സ്വന്തം അമ്മ നിധി തേടി പോയ അനുഭവം തുറന്നുപറയുന്ന,ഭ്രാന്തനായ അച്ചന്റെ തെരുവിലൂടെയുള്ള നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഓട്ടം വായനക്കാരുമായി പങ്കു വെക്കുന്ന ഈ മനുഷ്യന്‍ വേറിട്ടു നില്‍ക്കുന്നു.

ദാരിദ്ര്യം ഒരു മനുഷ്യനെ കൊണ്ടെത്തിക്കുന്ന അങ്ങേയറ്റത്തെ വഴിയായ ആ‍ത്മഹത്യയില്‍ നിന്നും
ഈ മനുഷ്യന്‍ അവസാന നിമിഷം തെന്നിമാറിയത് , സര്‍വേശ്വരന്റെ ഒരു ചെറിയ ഇടപെടല്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഇളയ കുട്ടിയെ കരയിപ്പിച്ച വിശപ്പേ , നിനക്കു നന്ദി .
(വിശപ്പിന്റെ രൂപത്തില്‍ വന്ന ഈശ്വരനും) . അല്ലെങ്കില്‍ മലയാളത്തിനു നഷ്ടപെട്ടെനെ ഒരു .... ഒരു ...... ഒരു................................................ നന്മ !


ഇതു വരെയും തീക്കുനിയുടെ പുസ്ത്കങ്ങള്‍ വായിക്കാത്ത എല്ലാ വായന്ക്കാരും ‘കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍ “ വായിക്കാ‍ന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.