Tuesday, October 16, 2007

ഒരു ശനിയാഴ്ച്ച പത്രം !


ശനിയാഴചയായതിനാല്‍ എഴുന്നേറ്റതു തന്നെ വളരെ വൈകിയാണ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചതു ഉച്ചക്കു 1 മണിയോട് അടുപ്പിച്ചണ്. പുട്ട് പോലെ ഒരു സാധനം ഉണ്ടാക്കി കഴിച്ചതിന് ശേഷം സുസ്മിതേട്ടനോടൊപ്പം യാത്ര ആരംഭിച്ചു. ആ‍ദ്യം പോയത് മധുവേട്ടന്റെ വീട്ടിലേക്കണ്. അവിടെ എത്തിയപ്പോള്‍ മധുവേട്ടന്‍ സമീപത്തു തന്നെയുള്ള മനോജേട്ടന്റെ വീട്ടിലാണ്. ഞങ്ങള്‍ ചെല്ലുമ്പോല്‍ അവര്‍ പാല്‍ക്കഞി ഉണ്ടാക്കുകയായിരുന്നു.പാല്‍ക്കഞ്ഞി ഉണ്ടാക്കാന്‍ അറിയാവുന്നതു കൊണ്ടല്ല , മറിച്ച് ,ഒരാഴ്ചയ്യായുള്ള പാല്‍ ചിലവാക്കാന്‍ വേണ്ടിയാണ്.(മധുവേട്ടന്‍ ശരിക്കും നല്ല ഒരു പാചകവിദ്ഗ്ധന്‍ ആണ് !) പാ‍ല്‍കഞ്ഞി കുടിക്കാനുള്ള അവരുടെ ക്ഷണം ഞങ്ങള്‍ നിരസിച്ചു. അവിടെ നിന്നും പിന്നീട് പോയത് വര്‍ക്ക്ഷോപ്പിലേക്കാണ്.സുസ്മിതേട്ടന്റെ വണ്ടി ശരിയാക്കണാമായിരുന്നു. ഇന്നത്തെ യാത്രയുടെ പ്രധാന ലക്ഷ്യം അതു തന്നെയാണ്. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്യണ്ടി വന്നു വര്‍ക്ക്ഷോപ്പിലെത്താന്‍. മദ്രാസ് നഗരത്തിലെ തിരക്കേറിയ ഒരു റോഡില്‍ നിന്നും പെട്ടെന്ന് ഞങ്ങള്‍ ഒരു ഇടുങ്ങിയ ഒരു റോഡിലേക്ക് കയറി.
കഷ്ടിച്ച് ഒരു ലോറിക്ക് മാത്രം കടന്നു പോകാന്‍ കഴിയുന്ന ഒരു റോഡായിരുന്നു അത്. ആ റോഡില്‍ ആകെ ഉണ്ടായിരുന്നത് ഞങ്ങള്‍ക്ക് പോകണ്ട വര്‍ക്ക്ഷോപ്പും അതിനോട് ചേര്‍ന്നുള്ള മറ്റൊരു കടയുമായിരുന്നു.മോട്ടര്‍ വൈന്റിങ്ങാണ് അവിടെ ചെയ്യുന്നത്.അഹമ്മദ് എന്ന് പേരുള്ള വര്‍ക്ക്ഷോപ്പുകാരന്‍ പുഞ്ചിരിയോട് കൂടി ഞങ്ങളെ സ്വീകരിച്ചു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അഹമ്മദ് പണിയാരംഭിച്ചു. ഞാനും സുസ്മിതേട്ടനും രണ്ടു സ്റ്റൂളുകളിലായി ഇരിപ്പുറപ്പിച്ചു.പാചകം ചെയ്യുന്ന മുനിയമ്മ


അഹമ്മദിന്റെ കടയുടെ എതിര്‍വശത്ത് റോഡിനോട് ചേര്‍ന്ന് തന്നെ കുറേ വീടുകള്‍ ഉണ്ട്.റോഡിന്റെ ഒരു ഭാഗം കൈയ്യേറി വീട് വെച്ചിരിക്കുകയാണ്. അത്തരം വീടുകള്‍ ഞാ‍ന്‍ ആദ്യമായാണ് കാണുന്നത്.പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ടാണ് മിക്ക വീടുകളുടേയും നിര്‍മാണം.എല്ലാ വീടുകള്‍കും മുന്നില്‍ ചാക്കു കട്ടില്‍ ചരിച്ച് വെച്ചിരിക്കുന്നു .രാത്രിയാകുമ്പോള്‍ അവര്‍ അത് റോഡില്‍ തന്നെ നിവര്‍ത്തിയിട്ട് കിടക്കും എന്ന് ഞാന്‍ ഊഹിച്ചു .അഹമ്മദ് ഗംഭീരമായി പണിയെടുക്കുകയാണ്. സുസ്മിതേട്ടന്റെ ശ്രദ്ധയും അവിടെ തന്നെ.തൊട്ടടുത്തുള്ള കടയില്‍ നിന്നും ഒരാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു .ഹിന്ദി എനിക്കു വശമില്ലാത്ത ഭാഷയായതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല.കുറച്ചു സമയത്തിനു ശേഷം ഒരു സ്തീ (നമുക്കവളെ മുനിയമ്മയെന്ന് വിളിക്കാം) അഹമ്മദിന്റെ കടയുടെ എതീര്‍വശത്തുള്ള വീട്ടില്‍ നിന്നും ഇറങ്ങി വന്ന്റോഡിന്റെ ഒരു വശത്തിരുന്ന് മീന്‍ വെട്ടാന്‍ തുടങ്ങി.എന്ത് മീന്‍ ആണെന്ന് ഊഹിക്കാന്‍ ഞാ‍ന്‍ ഒരു സ്രമം നടത്തിയെങ്കിലും അതിനെനിക്കു സാധിച്ചില്ല.അതിനിടയില്‍ മറ്റൊരു സ്ത്രീ കൂടി മുനിയമ്മയൊടൊപ്പം വന്നിരുന്നു. രണ്ടു പേരും കൂടി തമിഴില്‍ സംസാരിക്കാന്‍ തുടങ്ങി .അവ്യക്തമായ തമിഴിലായതിനാല്‍എനിക്ക് ഒന്നും മനസിലായില്ല.ഒരു ബാലന്‍ ഇടക്കിടെ ഓടി വരുന്നുണ്ട് .മുനിയമ്മയപ്പോലെ കരുത്ത നിറം തന്നെയാണു ബാലനും. അവനെ കണ്ടപ്പോള്‍ തന്നെ അവന് ഏറ്റവും യോജിക്കുന്ന പേര് കറുപ്പയ്യന്‍ എന്ന് ആണെന്ന് ഞാന്‍ ഊഹിച്ചു. കറുപ്പയ്യന് ഏകദേശം 5 വയസ്സ് പ്രായം ഉണ്ടാകും.
ഞാന്‍ വീണ്ടും അഹമ്മദിന്റെ പണിയിലേക്ക് പോയി. കുറച്ചു സമയത്തിനു ശേഷം മുനിയമ്മ വീട്ടിനുള്ളില്‍ നിന്നും ഒരു മൊബൈല്‍ അടുപ്പ് എടുത്തു കൊണ്ടു വന്നു. ഒരു പരന്ന ചീനിചട്ടി അതിനുമുകളില്‍ വെച്ചു .അടുപ്പില്‍ തീ കത്തിച്ചു. പ്ലാസ്റ്റീക്ക് കവറില്‍ സൂക്ഷിച്ചിരിക്കുന്ന എണ്ണ അതിനു മുകളിലേക്ക് ഒഴിച്ച് , മുളക് പൊടിയെല്ലാം തേച്ച് വെച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ അതിലേക്ക് ഇട്ടു തുടങ്ങി.ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊരിച്ചമീനിന്റെ ഗന്ധം അവിടെയെല്ലാം വ്യാപിച്ചു. പക്ഷേ സമീപത്തുള്ള മാലിന്യശേഖരത്തില്‍ നിന്നും വരുന്ന ദുര്‍ഗന്ധം ഇതുമാ‍യി ചേര്‍ന്ന് മറ്റൊരു ഗന്ധമായി മാറി .ഇതിനിടയില്‍ മുനിയമ്മയിടെ ഭര്‍ത്താ‍വ് സ്ഥലത്തെത്തി . അടുപ്പിന്റെ അടുത്തുതന്നെ ഇരുന്ന് മുനിയമ്മയോട് ശ്ര്യംഖരിക്കാന്‍ തുടങ്ങി. ആദ്യത്തെ തവണ പൊരിച്ച മീന്‍ മുനിയമ്മ ഒരു പാത്രത്തിലേക്ക് മാറ്റിയതും സ് നേഹവാനായ ഭര്‍ത്തവ് ഒരു കഷ്ണം മീന്‍ ഏടുക്കാന്‍ ശ്രമിക്കുകയും
മുനിയമ്മ പെട്ടെന്ന് പെണ്‍ പുലിയെ പ്പോലെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും മീന്‍ തട്ടിപ്പറിക്കുകയും മീന്‍ വെച്ചിരിക്കുന്ന പാത്രം ,സ് നേഹനിധിക്ക് എടുക്കാന്‍ കഴിയാത്തത്ര അകലത്തില്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റി വെക്കുകയ ചെയ് തു.


സ് നേഹനിധി ചാടിയെഴുനേറ്റ് മുനിയമ്മക്ക് ഒരു ചവിട്ട് കൊടുത്തിട്ട് മറ്റെവിടേക്കൊ പോയി.
സമയം വളരെ വേണ്ടി വന്നു വണ്ടിയുടെ പണി തീരാന്‍ .ആറു മണി കഴിഞ്ഞപ്പോളേക്ക് കൊതുകുകള്‍ മൂളിപ്പറക്കാന്‍ തുടങ്ങി.ഇതിനിടയില്‍ ഒരു തള്ള് വണ്ടിയില്‍ ഒരു വ്ര്യുദ്ധന്‍ കപ്പലണ്ടിയും കപ്പയുമായി അതിലേ വന്നു.കറുപ്പയ്യന്‍ ഉടനേ കപ്പ വേണമെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി. ആരും തന്റെ കരച്ചില്‍ കാര്യമായെടുക്കത്തത് കാരണം കറുപ്പയ്യന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിചെല്ലുകയും അവിടെ നിന്ന്
കരയുകയും ചെയ്തു.വയസ്സനായ കച്ചവടക്കാരന്‍ സഹികെട്ട് ഒരു കപ്പലണ്ടി എടുത്ത് കറുപ്പയ്യന് കൊടുത്തു .പക്ഷേ കറുപ്പയ്യന്‍ ..പ്പാ ..., ...പ്പാ,,,, എന്ന് അവ്യക്ത്മായി കരഞ്ഞു കൊണ്ട് അത് തിരികെ വണ്ടിയില്‍ ഇടുകയും കപ്പ കൂട്ടിയിട്ടിരിക്കുന്ന വണ്ടിയുടെ മറ്റേ ഭാഗത്തേക്ക് കൈ ചൂണ്ടി
കാണിക്കുകയും ചെയ്തു.കച്ചവടക്കാരന വീണ്ടും രണ്ടു മൂന്ന് കപ്പലണ്ടി ഒരുമിച്ച് എടുത്ത് കറുപ്പയ്യന്റെ കൈയില്‍ വെച്ചുകൊടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അവന്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല.‍ ഇതിനിടയില്‍ മുനിയമ്മയുടെ ഭര്‍ത്താവ് രംഗത്തെത്തുകയും വണ്ടിയില്ലുള്ള കപ്പ തിരഞ്ഞ് നോക്കാന്‍ ആരംഭിച്ചുഎന്നാല്‍ കുറച്ചു നേരം തിരഞിട്ട് “ഇനി പോയിക്കോളു ” എന്ന ഭാവത്തില്‍ വണ്ടിയുടേ അടുത്തു നിന്നും മാറി നിന്നു.
വയസ്സനായ കച്ചവടക്കാരന്‍ തള്ളു വണ്ടിയുമായി സ്ഥലം വിട്ടു. പക്ഷേ പോകുന്നതിന് മുന്‍പു അയാള്‍ കറുപ്പയ്യന് സാമാന്യം വലിപ്പമുള്ള ഒരു കഷ്ണം കപ്പ കൊടുത്ത് അവന്റെ കരച്ചില്‍ അടക്കിയിരുന്നു.സമയം സന്ധ്യയായി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഞങ്ങള്‍ അഹമ്മദിനോട് യാത്ര പറഞ്ഞ് ഇറങ്ങി.“ എളുപ്പം വീട്ടിലെത്താവുന്ന ,തിരക്കില്ലാത്ത വഴിയിലൂടെ പോകണമോ അതോ തിരക്കുള്ള വഴിയിലൂടെ പോകണമോ “ എന്ന് സുസ്മിതേട്ടന്‍ എന്നോട് ചോദിച്ചു.വീട്ടിലെത്തിയിട്ട് അത്യാവശമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ രണ്ടാമത്തെ വഴി മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അഡയാറില്‍ എത്തി.പ്രവീണിന് വേണ്ടി മെമ്മറികാര്‍ഡ് വാങ്ങാന്‍ അവിടെ കുറേ കടകളില്‍ കയറിയിറങ്ങി .ഒടുവില്‍ 9 മണിയോടെ ഞങ്ങള്‍ അഡയാറിലുള്ള ഒരു കടയില്‍ നിന്നും സാധനം വാങ്ങി.


ഒടുവില്‍ ഒരു മണിക്കൂര്‍ ചെന്നൈ നഗരത്തിലെ ട്രാഫിക്കില്‍ നട്ടം തിരിഞ്ഞതിന് ശേഷം 10 മണിയോടെ സ് നേഹ സദനത്തില്‍ തിരിച്ചെത്തി.അങ്ങനെ ഒരു ശനിയാഴ്ച്ച അവിടെ കഴിഞ്ഞു.


3 comments:

Anonymous said...

Hmmm

Anonymous said...

dai nice saturday..............

Dont u have "Mary" here.
Next Sunday i invite u to our place with ur Heart Throbe "Mary".
We have surprise for u couple.

ഷൈജു : : Shyju said...

പട്ടാളം.....,,,,,
കമന്റിന് നന്ദി ! .
മേരിക്ക് പകരം ഇവിടെ ജോണിക്കുട്ടി ഉണ്ട് .
കഴിഞ്ഞ തവണ വന്നപ്പോള്‍ നീ കണ്ടു കാണുമെന്ന് വിചാരിക്കുന്നു...