Wednesday, October 31, 2007

ഒരു കള്ള ദുബായിക്കഥ.

സുകുമാരന്‍ പടിക്കുന്ന സമയത്ത് തന്നെ എല്ലാ ടീച്ചറന്‍‌മാരുടേയും പ്രിയപ്പെട്ട വിദ്യാര്‍ത്ഥി ആയിരുന്നു.പടിക്കാന്‍ ഏറ്റവും മിടുക്കന്‍.എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് .
പക്ഷേ , അവന്റേയുള്ളിന്റെ ഉള്ളില്‍ ഒരു കള്ളന്‍ ഒളിഞ്ഞിരിക്കുന്നുണ്ടന്ന് ആരും തിരിച്ചറിഞ്ഞില്ല .


ആറാം ക്ലാസ്സിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് അവനായിരുന്നു.അവാര്‍ഡ് വിതരണം ചെയ്യുന്നതിന്റേ തലേ ദിവസം ഹെഡ്‌മാസ്‌റ്റര്‍ അവനോടുള്ള പ്രത്യക വാത്സല്യം കൊണ്ട് ട്രോഫി അവനെ കാണിച്ച് കൊടുത്തു.പിറ്റേ ദിവസം സ്‌കൂള്‍ അസ്സംബ്ലിയില്‍ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി നോക്കിയപ്പോള്‍ ട്രോഫി കാണാനില്ല. ! സമ്മാനം വിതരണം ചെയ്യുന്നതിന്റെ തലേ ദിവസം തന്നെ സുരക്ഷിതമായി സുകുമാരന്‍ ട്രോഫി വീട്ടിലെത്തിച്ചിരുന്നു. !


ആറ് വര്‍ഷത്തിന് ശേഷം ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ അച്ചനെ സ്വീകരിക്കാന്‍ സുകുമാരന്‍ എയര്‍പ്പോര്‍ട്ടിലേക്ക് പോയത് അമ്മയുടെയും അമ്മാവന്റേയും കൂടെ കാറിലാണ്.ഒരു മണിക്കൂര്‍ യാത്ര ചെയ്ത് വീട്ടിലേക്ക് എത്തി കാറുകാരന് പണം കൊടുക്കാന്‍ വേണ്ടി പേഴ്‌സ് എടുക്കാന്‍ ശ്രമിച്ച സോനുവിന്റെ അച്ചന്‍ പേഴ്സ് പോക്കറ്റടിച്ചതറിഞ്ഞ് ഞെട്ടി നിന്നപ്പോള്‍ സുകുമാരന്‍ മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് നമുക്കെന്ത് കാര്യം എന്ന ഭാവത്തില്‍ മാറി നിന്നു.


ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോല്‍ അച്ചന്‍ അവനോട് ചോദിച്ചു.

“മകനേ നിനക്ക് ആരാകാനാ ആഗ്രഹം..?”

“എനിക്ക് ......”

“എനിക്ക്.... ?”

“എനിക്ക് ..”

“പറ ..ആരാകാനാ എന്റെ മോന് ആഗ്രഹം.. ? ഡോക്ടറാവനോ.. ?”

“വേണ്ട ..”

“പിന്നേ.. ? എന്‍‌ജിനിയര്‍ ആകണൊ ?”

“ങൂ ഹും”

“പിന്നേ .. ? കളക്‍ടര്‍.. ?”

“ങൂ ഹും”

“പൈലറ്റ്... ?”

“ങൂ ഹും”

“പിന്നെ ആരാകാനാ മോന് ആഗ്രഹം... ?”



രണ്ടു നിമിഷത്തെ ഇടവേളക്ക് ശേഷം സുകുമാരന്‍ മൊഴിഞ്ഞു...

“എനിക്ക് പോക്കറ്റടിക്കാരനായാല്‍ മതി ! ”



അച്ചന്‍ ഞെട്ടിയില്ല.ഉടനേ അമ്മയെ വിളിച്ചു ..



“പ്രിയേ നീ എന്നൊട് ക്ഷമിക്കു .. , ഇതു വരേ എനിക്ക് സംശയം ഉണ്ടായിരുന്നു നീ എന്നെ വഞ്ചിക്കുകയായിരുന്നെന്ന് .”

ഭാര്യ ഞെട്ടി . “എന്താ ..എന്താ കാര്യം.. ?”

“ഞാന്‍ കരുതിയത് ഇവന്‍ എന്റെ മകനല്ല , മറിച്ച് നിന്നെ ഹിന്ദി ട്യൂഷന്‍ പടിപ്പിക്കാന്‍ വന്ന കുമാരന്‍ നായരുടേതാണ് എന്നാണ് .”
"ങ്‌ഹേ.. ?"
“ഇപ്പോള്‍ എനിക്ക് ഉറപ്പായി ഇവന്‍ എന്റെ പുത്രന്‍ തന്നെയാണന്ന് ..”

വീണ്ടും കുറച്ച്നേരത്തെ നിശബ്ദദക്ക് ശേഷം അച്ചന്‍ പറഞ്ഞു..
“നാളെ തന്നെ ഇവന്റെ ടീസി വാങ്ങിച്ചോ... ”
“അതെന്താ...???”
“കടത്തില്‍ മുങ്ങികൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ നിന്ന് ഇവന്റെ കഴിവുകള്‍ മുരടിക്കും. സമ്പന്നമായ നാട്ടില്‍ മാത്രമേ ഇവന് അവസരങ്ങള്‍ കിട്ടു. ഇവന്റെ പ്രവര്‍ത്തന മേഖല ഗള്‍ഫാണ്..അതിനാല്‍ ഞാന്‍ തിരിച്ച്പോകുമ്പോള്‍ ഇവനേയും കൊണ്ട് പോകുന്നു.‍”

അങ്ങനെ സുകുമാരന്‍ അവന്റെ അച്ചന്റെ തൊഴില്‍‍രംങ്ങത്തേക്ക് കാലു കുത്തി.

ശേഷം ........ ചരിത്രം.....

ദുബായി ജയിലില്‍ ഇപ്പോള്‍ സുകുമാരന് പ്രത്യേകം സെല്‍ ഉണ്ടെന്നണത്രേ ഇപ്പോഴത്തെ വാര്‍ത്ത.


1 comment:

സഹയാത്രികന്‍ said...

ദെന്തപ്പാ ഇത്...!
എന്തായാലും തേങ്ങ ഞാനുടച്ചേക്കാം..
ഠേ..!
:)