Tuesday, November 13, 2007

ഒരു ബ്ലോഗ് കച്ചവടം

സമയം എത്ര വിലപ്പെട്ടതാണന്നുള്ള കാര്യം മനസിലാക്കാതെ വെറുതേ ബ്ലോഗ് വായിച്ച്കൊണ്ടിരിക്കുന്ന വിവരദോക്ഷികളേ.........

എന്നെയൊന്ന് പരിചയപ്പെടുത്താം.
ഞാന്‍ ഒരു പാവം മുതലാളി..
പാരമ്പര്യമായി കിട്ടിയ കുറേ പണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഒരു പാവം.

ഒരു ബ്ലോഗ് തുടങ്ങി എന്റെ മഹത്തയ ആശയങ്ങള്‍ ഒന്നുമറിയാത്ത ഈ ലോകത്തിന് പകര്‍ന്ന് കൊടുക്കാന്‍ എന്നോട് പറഞ്ഞത് എന്റെ ഒരു ശിഷ്യനായ കടപ്പുറം കുമാര്‍ ആണ് .

പണം ഒരുപാടുണ്ടായതിനാല്‍ പുതിയത് തൊടങ്ങാനൊന്നും മെനക്കെട്ടില്ല .
പത്രത്തില്‍ ഒരു പരസ്യം ചെയ്തുകളഞ്ഞു.

എന്തൊരു റെസ്‌പോണ്‍സ് !
എല്ലാം പോസിറ്റീവ് !

എന്റെ ശിഷ്യ ഗണങ്ങളും ഞാനും കൂടി കുറെ ഗുണിക്കലും ഹരിക്കലും എല്ലാം നടത്തി അവസാനം മലയാളരാജ്യം ഏറ്റെടുക്കന്‍ തീരുമാനിച്ചു.

ഇതിനു മുന്‍പ് ഇതില്‍ എഴുതിയിരുന്നത് ഷൈജു എന്ന പേരുള്ള ഒരു അര വട്ടനായിരുന്നു.
വാങ്ങുന്നതിന് മുന്‍പ്പ് ഞാന്‍ ഈ സാധനം ഒന്നു വായിച്ച് നോക്കി.

എന്താ കഥ ! .ഈ പഹയന്‍ എന്തെല്ലാമോ എഴുതിപിടിപ്പിച്ചിരിക്കുന്നു.

ഒന്ന് അവന്റെ സ്വന്തം കഥ തന്നെയാണന്നാണ് തോന്നുന്നത് .ദുബായിക്കഥ പോലും !
പിന്നൊന്ന് അവന്റെ ചീറ്റിപ്പോയ പ്രേമത്തെകുറിച്ചും. എന്നിട്ട് സമ്മാനപദ്ധതിയും നടത്തുന്നുണ്ടത്രേ !


പിന്നീടുള്ളതൊന്നും ഞാന്‍ വായിക്കാന്‍ മെനക്കെട്ടില്ല .

ഈ വിവരദോഷിയുമായി ഫോണില്‍ ബന്ധപ്പെട്ടു .കച്ചവടം ഉറപ്പിച്ചു .
(മേല്‍ പറഞ്ഞ നിരുപണങ്ങള്‍ നടത്താണുള്ള അവകാശം കൂടി എന്നില്‍ നിഷിപ്‌തമായിരിക്കുന്ന രീതിയിലായിരുന്നു കരാര്‍)

രെജിസ്‌‌ട്രേഷന്‍ ദിവസം ഈ മഹാന്‍ കാല് മാറി കളഞ്ഞു .അവന് നേരുത്തേ പറഞ്ഞ തുക പോരത്രെ ! എന്താ ചെയ്യുക .അവസാനം അവന്‍ ചോദിച്ച പണം പുളിങ്കുരു വാരിയെറിയുന്നത് പോലെ ഏറിഞ്ഞു കൊടുത്ത് സംഭവം നടത്തി.

മുതലാളി ഒന്നു കൊണ്ടും പേടിക്കണ്ട ,എല്ലാം ഞാനേറ്റു എന്നു പറഞ്ഞ് എന്നെ ഈ രം‌ഗത്തേക്ക് ഇറക്കിയ എന്റെ പ്രഥമ ശിഷ്യന്‍ ഭാസിയോട് ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.

ബാക്കിയെല്ലാം വഴിയേ.....

2 comments:

Anonymous said...

Arada EE "Monnan Kathlali" Enthu Pavappetta Arada neeeeee

Anonymous said...

Dai..............
ur frind Bhasi marichu poyo..... allaaaaa blogil ithuvare vazhiye kanam ennu mathrame kandullooolllloooo.... vazhi matrame ullooooooooo....