എങ്ങനെ എളുപ്പത്തില്‍ പൂന്തോട്ടമുണ്ടാക്കാം, എങ്ങനെ ഗാസ് ലാഭിക്കാം, എങ്ങനെ മുഖക്കുരു മാറ്റാം എന്നിങ്ങനെ ആവശ്യമില്ലാത്ത പലതും പലയിടത്തും സുലഭമായിക്കാണാം.പക്ഷേ എങ്ങനെ
ഒരു ടീച്ചറെ എങ്ങനെ പ്രേമിക്കാം എന്ന് ഒരെടുത്തും ഇതുവരെ ഞാന്‍ കണ്ടില്ല !.
ഒരു ടീച്ചറെ പ്രേമിക്കുന്നത് പോലെയുള്ള അപകടകരങ്ങളായ പ്രവര്‍ത്തിക്കളിലേര്‍പ്പെടുന്ന നമ്മുടെ പാവം വിദ്യാര്‍ത്ഥി സുഹ്രുത്തുകളെ സഹായിക്കാന്‍ എന്ത് കൊണ്ട് ഈ നാട്ടിലെ പ്രബുദ്ധരായ ബുദ്ധിജീവി വിഭാഗം ഉപേക്ഷ കാണിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല.
ഇരുട്ടിനെ പഴിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ , ഒരു വിളക്ക് കത്തിച്ച് വെക്കുന്നത്.അതുകൊണ്ട്
ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്ന് ഞാനും ഭാസിയും കൂടി കള്ളുഷാപ്പിലിരുന്ന് ആലോചിക്കുകയും അതിന് ഒരു പരിഹാരം കണ്ടെത്തുകയും ചെയ്‌തു.
1 ) സ്വന്തം ക്ലാസ്സിലെ ടീച്ചറെ പ്രേമിക്കുന്നതാണ് ഏറ്റവും ഉത്തമം.സ്വന്തം ക്ലാസ്സിലെ എല്ലാ ടീച്ചറന്മാരേയും വളച്ചു കഴിഞ്ഞ വിരുതന്‍മാര്‍ക്ക് അടുത്ത ക്ലാസ്സിലും ഒരു കൈ നോക്കാവുന്നതാണ്.
2)വിവാഹിതകള്‍ ,അവിവാഹിതകള്‍ എന്നുള്ള ഒരു തരം തിരിവ് പാടില്ല .ഏല്ലാവരേയും ഒരു പോലെ ഗൌനിക്കുക.പക്ഷേ ഒരു സമയം ഒരാളെ മാത്രം മതി !
3)ആളെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഓപ്പറേഷന്‍ തുടങ്ങാം.ആദ്യ പടിയായി ,ടീച്ചര്‍ പടിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ടീച്ചറെ നോക്കി കണ്ണിറുക്കി കാണിക്കാവ്വുന്നതാണ്.
ടീച്ചര്‍ എപ്പോള്‍ നിങ്ങളുടെ മുഖത്തേക്ക് നോക്കിയാലും ഒരു സൈറ്റ് കൊടുക്കുക. അന്നത്തെ ക്ലാസ്സ് കഴിയുമ്പോള്‍ ടീച്ചര്‍ നിങ്ങളെ വിളിക്കുകയും നാളെ വരുമ്പോള്‍ വീട്ടില്‍ നിന്ന് അച്ചനെ വിളിച്ചിട്ട് വരാന്‍ പറയുകയാണെങ്കില്‍ ആ റ്റീച്ചറെ എത്രയും പെട്ടെന്ന് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാവുന്നതാണ്.
4)അസൈന്മെന്റ് ബുക്കില്‍ ലൌ ലെറ്റര്‍ വെക്കുന്നതാണ് അടുത്ത പണി.ഇക്കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം.അതുകൊണ്ട് അക്ഷരം അറിയാവുന്ന ആരെയെങ്കിലും കൊണ്ട് എഴുതിക്കുന്നതായിരുക്കും ബുദ്ധി. !ബുക്ക് തുറന്നാല്‍ ഉടന്‍ റ്റീച്ചറുടെ കണ്ണില്‍ പെടുന്ന രീതിയിലായിരിക്കണം ലെറ്റര്‍ വെക്കണ്ടത്.ഇതു വളരെ ശ്രദ്ധയോടെ ചെയ്യണ്ട ഒരു കാര്യമാകുന്നു.
അല്ലെങ്കില്‍ നിങ്ങള്‍ റ്റീച്ചര്‍ക്ക് വെക്കുന്ന ഈ “അസൈന്മെന്റ് ” നിങ്ങളുടെ സഹപാടികളുടെ ബൂക്കിലേക്ക് അബദ്ധത്തില്‍ ചെന്നെത്താനും അതു മറ്റ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും.
5)സൈറ്റടിച്ച് കാണിച്ചപ്പൊഴും,ലൌ ലെറ്റര്‍ കൊടുത്തപ്പൊഴും ടീച്ചര്‍ പ്രതികൂല നടപടികള്‍ ഒന്നും നിങ്ങള്‍ക്കെതിരെ പ്രയൊഗിച്ചില്ലെങ്കില്‍,ടീച്ചറുടെ ക്ലാസ്സുകള്‍ കട്ട് ചെയ്ത്‌ത് തുടങ്ങാം .
3-4 ദിവസം ടീച്ചറുടെ കണ്ണില്‍ പെടതെ നടക്കുക.അതു കഴിഞ്ഞ് , ടീച്ചറുടെ കണ്ണില്‍ പെടുന്ന തരത്തില്‍ നടക്കുക.( ഹെഡ് മാസ്‌റ്ററുടെ കണ്ണില്‍ പെടാതെയും )ടീച്ചര്‍ നിങ്ങളെ വിളിച്ച് “എന്താണ് ക്ലാസ്സില്‍ കയറാത്തത് “ എന്ന് ചോതിക്കുമ്പോള്‍ “എനിക്ക് ടീച്ചറുടെ ക്ലാസ്സില്‍ ഇരുക്കുമ്പോള്‍ ഏകാഗ്രത കിട്ടുന്നില്ല് .പടിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല ,” എന്നുള്ള ഡയലോഗുകള്‍ അടിക്കാവുന്നതാണ്.
പയലുകളെ... ,, ആദ്യ, ഇതൊക്കെ പയറ്റി നോക്കുക . അതിന്റെ റെസ്‌പോണ്‍സ് എങ്ങനെയുണ്ടെന്ന് നോക്കുക .വിവരങ്ങള്‍ അപ്പപ്പോള്‍ എന്നെ അറിയിക്കുക .ബാക്കി വഴിയേ ഞാന്‍ പറഞ്ഞു തരാം .
ബാക്കി എന്താണ് ചെയ്യണ്ടത് എന്നുള്ള കാര്യത്തില്‍ ഞാനും ഇപ്പോള്‍ ഒരു ആശയകുഴപ്പത്തിലാണ്.
(റോസ് മേരി ടീച്ചറിന്റെ ഭര്‍ത്താവ് അടുത്ത ആഴ്ച്ച മിലിട്ടറിയില്‍ നിന്നും ലീവിന് വരുന്നതിനാല്‍ ഞാന്‍ പാറായിക്കുളത്തുള്ള വല്യമ്മച്ചിയ്യുടെ വീട്ടിലേക്ക് പോകുകയാണ്.അതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഈ പംക്തി തുടരുന്നതല്ല.)