Friday, October 12, 2007

പവിത്രേട്ടനും കത്തുന്ന ജീവിതവും


വളരെ നാളുകള്‍ക്കു ശേഷമാണ് വീണ്ടും ഒരു പോസ്റ്റ് ചെയ്യുന്നത്.
ഏകദേശം ഒരു വര്‍ഷത്തോളമായി ഏന്നു തോനുന്നു.

പവിത്രേട്ടനെ കുറിച്ചല്ലാതെ വേറേ എന്ത് എഴുതാന്‍ ?

പവിത്രേട്ടെന്റെ ഒരു പുസ്തകം ‘കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍ ” , വളരെ യാദ്രുശ്ചികമായിട്ടാണു ഞാന്‍ കണ്ടത്. ലൈബ്രേറിയന്റെ എഴുത്തുമേശക്കു മുകളില്‍ കുറെ പുസ്തകങ്ങളുടെ കൂടെ ഇരിക്കുന്നു.
വ്യത്യസ്തമായ പേരു കണ്ടുകൊണ്ടാണ് എടുത്തത്. വായിച്ചു തുടങ്ങിയപ്പോഴാണ് പവിത്രന്‍ തീക്കുനി എന്ന മനുഷ്യന്റെ കത്തുന്ന ജീവിതം തന്നെയാണ് അതു എന്ന് മനസിലായത്.


ചുട്ടുപൊള്ളിയ ബാല്യത്തിലും കുടുംബസ്തനായതിനു ശേഷവും നേരിട്ട തിക്താനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്ന എഴുത്തുകാരന്‍ മനസാക്ഷിയുള്ള വായനക്കാരന്റെ മനസ്സില്‍ എന്നും ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. (ഒരു പൊള്ളുന്ന ഓര്‍മ്മയായി ! )

മലയാള സാഹിത്ത്യത്തിലെ മുടിചൂടാമന്നന്മാരെന്നു സ്വയം അഹങ്കരിക്കുന്നവര്‍ക്കു മുന്നില്‍ വിശ്വസാഹിത്യങ്ങള് വായിക്കാത്ത , സ്വന്തം ഭാര്യ നിരക്ഷരയണെന്നു തുറന്നു സമ്മതിക്കുന്ന ,അന്നന്നത്തെ അന്നത്തിനു വേണ്ടി മീന്‍ വില്‍ക്കുന്ന , സ്വന്തം അമ്മ നിധി തേടി പോയ അനുഭവം തുറന്നുപറയുന്ന,ഭ്രാന്തനായ അച്ചന്റെ തെരുവിലൂടെയുള്ള നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഓട്ടം വായനക്കാരുമായി പങ്കു വെക്കുന്ന ഈ മനുഷ്യന്‍ വേറിട്ടു നില്‍ക്കുന്നു.

ദാരിദ്ര്യം ഒരു മനുഷ്യനെ കൊണ്ടെത്തിക്കുന്ന അങ്ങേയറ്റത്തെ വഴിയായ ആ‍ത്മഹത്യയില്‍ നിന്നും
ഈ മനുഷ്യന്‍ അവസാന നിമിഷം തെന്നിമാറിയത് , സര്‍വേശ്വരന്റെ ഒരു ചെറിയ ഇടപെടല്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഇളയ കുട്ടിയെ കരയിപ്പിച്ച വിശപ്പേ , നിനക്കു നന്ദി .
(വിശപ്പിന്റെ രൂപത്തില്‍ വന്ന ഈശ്വരനും) . അല്ലെങ്കില്‍ മലയാളത്തിനു നഷ്ടപെട്ടെനെ ഒരു .... ഒരു ...... ഒരു................................................ നന്മ !


ഇതു വരെയും തീക്കുനിയുടെ പുസ്ത്കങ്ങള്‍ വായിക്കാത്ത എല്ലാ വായന്ക്കാരും ‘കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍ “ വായിക്കാ‍ന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.


3 comments:

മന്‍സുര്‍ said...

ആല്‍ക്കൂട്ടത്തിനിടയില്‍ അഹന്തയും അഹങ്കാരവും തെട്ടു സ്‌പര്‍ശിച്ചിട്ടില്ലാത്ത ഈ നൂറ്റാണ്ടിന്‍റെ സത്യം ആരെയും കൂസാതെ വിളിച്ചു പറയാന്‍ കുഞു വാക്കുക്കള്‍ക്കാവുമെന്ന്‌ തെളിയിച്ച ഒരു സാധാരണക്കാരന്‍

നല്ല പോസ്റ്റ്‌...തുടരുക

നന്‍മകള്‍ നേരുന്നു

ശ്രീ said...

നല്ല പോസ്റ്റ്.
:)

Display name said...

നന്ദി മന്‍സൂര്‍ , ശ്രീ