Saturday, October 27, 2007

ഒരു കടങ്കഥ !




ഇതാ ഒരു കടങ്കഥ !


നഷ്ടപെട്ടുവെന്ന് കരുതിയ ഒരു നാണയം !
വിലപ്പെട്ട ഒരു നാണയം ഒരിക്കല്‍ എന്റെ കൈയ്യില്‍ നിന്നും നഷ്ടപെട്ടു.
നാണയം എന്നെ തേടി വരും എന്ന് ഞാന്‍ കരുതി .
പക്ഷേ .......................................................................
നാണയവും ഇതേ സമയം ഞാന്‍ ചിന്തിച്ചത് പോലെ തന്നെ ചിന്തിച്ചു.
നാണയം എന്നെ തേടി വന്നില്ല . ഞാന്‍ തേടി വരും എന്ന് കരുതിയിരുന്നു.
ഒരു ദിവസം ഞാന്‍ അറിഞ്ഞു നാണയത്തിന് പുതിയ ഒരു ഉടമസ്തന്‍ വരാന്‍ പോകുന്നുവെന്ന് !
ഉടനെ ഞാന്‍ നാണയം വീണ്ടെടുക്കാന്‍ ശ്രമിച്ചു‍ . പക്ഷെ വൈകിപ്പൊയിരുന്നു.
നാണയത്തിന് അപ്പൊഴേക്കും റിസര്‍വ്വ് ബാങ്കില്‍ നിന്നും വിളി വന്നിരുന്നു .
പോകാതിരിക്കാന്‍ കഴിയില്ല.
എന്താ ചെയ്യുക ........

ഒരു വേദന അവശേഷിപ്പിച്ച് നാണയം യാത്രയായി..................................................................................................



ആ‍രാണ് ഇതിന്റെ ഉത്തരം കണ്ടു പിടിക്കുന്നത്.........?????????

ഒരു സമ്മാനം ഉറപ്പായും തരും... !

14 comments:

Sherlock said...

ഒരു ഗ്ലൂ തരൂ..

പ്രയാസി said...

ആദ്യമേ രജിസ്റ്റര്‍മാര്യേജു ചെയ്തൂടായിരുന്നാ...
ഇനി ഉത്തരം എന്തോന്നിനു കുരുക്കിടാനാണാ..:)

ഓ:ടോ: ജിഹേഷേ..ഗ്ലു എന്തിനാ..!?
എന്നിട്ടു വേണം അതിലൊട്ടിയിരിക്കാന്‍..;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറഞ്ഞു തരില്ല ,അപ്പഴോ....?

മെലോഡിയസ് said...

ആരെങ്കിലും പറഞ്ഞോ നാണയത്തെ കൈമാറാന്‍ ? എന്നിട്ട് അവസാനം ഉത്തരം മറ്റുള്ളവരോട് കണ്ട് പിടിക്കാന്‍ പറയുന്നു. അടി..അടി. ങ്ഹാ!!

ഏ.ആര്‍. നജീം said...

ഷൈജൂ, എനിക്ക് അവാര്‍ഡും വേണ്ട ഒന്നും വേണ്ട. ഇങ്ങനെ കരയിപ്പിക്കാതിരുന്നാ മതി.. പാവം ആ നാണയത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ സങ്കടം വരുന്നൂ

:)

Display name said...

പ്രിയപ്പെട്ട ജിഹേഷ് ,
ഗ്ലൂ തരാം ....
ഈ നാണയം ഒരിക്കല്‍ നിങ്ങളുടെ കൈവശവും ഉണ്ടായിരുന്നു.
ഇനിയൊന്നു ശ്രമിച്ചുനോക്കു......

പ്രിയപ്പെട്ട പ്രയാസി ,
പ്രതികരിച്ചതിന് നന്ദി !
പക്ഷേ , ഇത് താങ്കളുദ്ദേശിച്ച നാണയമല്ല.

പ്രിയപ്പെട്ട പ്രിയേ ,

ഇങ്ങനെ വാശി പിടിക്കരുത് .
ഒന്നു ശ്രമിക്കു . സമ്മാനം ഞാന്‍ ഉറപ്പായും തരും
(via ICICI online)


പ്രിയപ്പെട്ട മെലോഡിയസ് ,
പിണങ്ങല്ലേ ..........

പ്രിയപ്പെട്ട നജീം ,
നാണയത്തിന്റെ കാര്യം ഓര്‍ത്ത് സങ്കടപ്പെടാതെ എന്റെ ദുഖത്തില്‍ പങ്ക് ചേരു....
(അതിന് പ്രത്യക പ്രോത്സാഹന സമ്മാനം ഉണ്ട്)

Sherlock said...

ഷൈജു ഈ ഗ്ലു പോരാ....
പ്രയാസി, ഹ ഹ

Display name said...

പ്രിയപ്പെട്ട ജിഹേഷ് ,
ഒരു ഗ്ലൂ‍ കൂടി തരാം....

ഈ ലോകത്തുള്ള 90 ശതമാനം പേരും ഈ നാണയം നഷ്റ്റപെട്ടതിന്റെ വേദന അനുഭവിച്ചിട്ടുള്ളവരാണ് .

നാണയത്തെക്കുറിച്ച് -- >
നാം ഏറ്റവും ഇഷ്ടപെടുന്ന ഒന്ന് ,
നാണയങ്ങള്‍ ധാരാളം കാണും ,പക്ഷേ ,നല്ലത് വളരെ ചുരുക്കം .!(rare in numbers like diamonds , but they are precious to us)

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ആവാം ...

ഇനി ശ്രമിക്കു.....

ശ്രീ said...

ഷൈജു...

എന്താണുദ്ദേശ്ശിച്ചത് എന്നു ഇപ്പോഴും വ്യക്തമായില്ല.

നല്ല സൌഹൃദമോ മറ്റോ ആണോ ഉദ്ദേശ്സിച്ചത്?

Display name said...

ശ്രീ ....
സമ്മാനം തരാന്‍ എന്റെ കൈ തരിക്കുന്നു.
ബാങ്ക് അക്കൌണ്ട് നമ്പര്‍ വേഗം എനിക്ക് അയച്ച് തരു........

കുഞ്ഞന്‍ said...

അയ്യോ ഷൈജൂ..സമ്മാനം ശ്രീക്കു കൊടുക്കല്ലെ, ഞാനാണ് ആ ഉത്തരം ശ്രീക്കും പറഞ്ഞുകൊടുത്തത്.. എന്റെ ബാങ്ക് അക്കൌണ്ട് തരാം അതിലേക്കു ഡി ഡി യായി അയച്ചാല്‍ മതി. പിന്നെ ഈക്കര്യം ശ്രീയറിയേണ്ട ആ വകയില്‍ ഇത്തിരി കുറഞ്ഞാലും ഞാന്‍ പരിഭവിക്കൂലാട്ടൊ..:)

ഹരിശ്രീ said...

ഷൈജൂ,

ശ്രീ ഉത്തരം കണ്ടുപിടിച്ചല്ലോ ? അല്ലെങ്കില്‍ പറഞ്ഞുതരാം എന്ന് കരുതിയിരിയ്കയായിരുന്നു...

Display name said...

പ്രിയപ്പെട്ട കുഞ്ഞാ .., ഹരി ശ്രീ ..,,

ശ്രീ പറഞ്ഞ ഉത്തരം പൂര്‍ണ്ണമല്ല .ഒരു പ്രോത്സാഹന സമ്മാനം കോടുത്തേക്കാം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു .
പൂര്‍ണ്ണമായ ശരിയുത്തരം തരുന്നവര്‍ക്ക് ബം‌പര്‍ സമ്മാനം ഉണ്ട് !

ഒരു സംശയം... ശ്രീ യുടെ സഹോദര ബ്ലോഗാണോ..ഹരി ശ്രീ....?

സഹയാത്രികന്‍ said...

ഷൈജൂ ഭായ്...

Girl Frinnd ആ‍ണോ ഉദ്ദേശ്ശീച്ചേ... ആദ്യം സൌഹൃദം, പിന്നെ പ്രണയമെന്ന പ്രഹസനം... അവസാനം ഒരു റ്റാറ്റ ബൈ ബൈ...!
കൂട്ടിന്‍ ‘ ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍‘ എന്ന പാട്ടും...

:)

ഓ:ടോ : പറഞ്ഞ കാര്യം ഏറ്റു... സമയം കിട്ടുന്ന മുറയില്‍ അങ്ങെത്തും.
:)